Google Home ഉപയോഗിച്ച് കൂടുതൽ ചിട്ടയുള്ളതും വ്യക്തിപരമാക്കിയതുമായ സ്‌മാർട്ട് ഹോം സൃഷ്ടിക്കൂ. നിങ്ങളുടെ Google Nest, Wifi, Chromecast ഉപകരണങ്ങൾ എന്നിവയും ലൈറ്റുകൾ, ക്യാമറകൾ, തെർമോസ്റ്റാറ്റുകൾ തുടങ്ങിയവ പോലുള്ള അനുയോജ്യമായ ആയിരക്കണക്കിന് സ്‌മാർട്ട് ഹോം ഉൽപ്പന്നങ്ങളും Google Home ആപ്പിൽ നിന്ന് സജ്ജീകരിക്കുകയും മാനേജ് ചെയ്യുകയും നിയന്ത്രിക്കുകയും ചെയ്യൂ.
നിങ്ങളുടെ ഹോം കാഴ്ച വ്യക്തിപരമാക്കൂ. നിങ്ങൾ ഏറ്റവുമധികം ഉപയോഗിക്കുന്ന ഉപകരണങ്ങളും ഓട്ടോമേഷനുകളും പ്രവർത്തനങ്ങളും 'പ്രിയപ്പെട്ടവ' ടാബിലേക്ക് ചേർത്ത്, ആപ്പ് തുറക്കുമ്പോൾ തന്നെ അവ എളുപ്പത്തിൽ ആക്‌സസ് ചെയ്യൂ. നിങ്ങളുടെ Nest ക്യാമറകളും ഡോർബെൽ തത്സമയ ഫീഡുകളും കാണൂ, ഇവന്റ് ചരിത്രത്തിലൂടെ എളുപ്പത്തിൽ സ്‌കാൻ ചെയ്യൂ. 'ഓട്ടോമേഷനുകൾ' ടാബിൽ ദിനചര്യകൾ സജ്ജീകരിച്ച് മാനേജ് ചെയ്യൂ. കൂടാതെ, ഏകീകരിച്ച 'ക്രമീകരണം' ടാബിൽ അനുമതികൾ വേഗത്തിൽ എഡിറ്റ് ചെയ്യൂ.
വീട്ടിൽ നടക്കുന്ന കാര്യങ്ങൾ ഒറ്റനോട്ടത്തിൽ തന്നെ മനസ്സിലാക്കൂ. നിങ്ങളുടെ വീടിന്റെ നില കാണിക്കുന്നതിനും നിങ്ങൾ കാണാതെ പോയ കാര്യങ്ങളെ കുറിച്ച് അപ് ടു ഡേറ്റായ വിവരങ്ങൾ നൽകാനുമാണ് Google Home ആപ്പ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. എപ്പോൾ വേണമെങ്കിലും ഹോം സന്ദർശിച്ച് അടുത്തിടെ നടന്ന സംഭവങ്ങളുടെ റീക്യാപ്പ് കാണൂ.
എവിടെ നിന്നും നിങ്ങളുടെ വീട് നിയന്ത്രിക്കൂ. Wear OS-നുള്ള Google Home ഉപയോഗിച്ച് നിങ്ങളുടെ വാച്ചിൽ നിന്ന് അനുയോജ്യമായ സ്‌മാർട്ട് ഹോം ഉപകരണങ്ങൾ നിയന്ത്രിക്കാം. മുൻവശത്തെ വാതിൽക്കൽ ഒരു വ്യക്തിയോ പാക്കേജോ വരുമ്പോൾ ലൈറ്റുകൾ ഓണാക്കുകയോ തെർമോസ്റ്റാറ്റ് ക്രമീകരിക്കുകയോ അലേർട്ട് നേടുകയോ ചെയ്യൂ. നിങ്ങളുടെ കണങ്കൈയിൽ ടാപ്പ് ചെയ്യുന്നത്ര എളുപ്പത്തിൽ വീട് മാനേജ് ചെയ്യുന്നതിന്, 'പ്രിയപ്പെട്ടവ' ടൈൽ ഉപയോഗിക്കുകയോ നിങ്ങളുടെ വാച്ച് ഫെയ്‌സിലേക്ക് ഉപകരണം ചേർക്കുകയോ ചെയ്യൂ.
ഒരു വീടിനെ സംബന്ധിച്ച് സ്വകാര്യത വളരെ പ്രധാനപ്പെട്ടതാണ്. Google ഉൽപ്പന്നങ്ങളിൽ ഞങ്ങൾ നേരിട്ട് നിർമ്മിക്കുന്ന, ലോകത്തെ ഏറ്റവും വിപുലമായ സുരക്ഷാ സംവിധാനങ്ങളിലൂടെ നിങ്ങളുടെ സ്വകാര്യത പരിരക്ഷിക്കുന്നു, അവയുള്ളതിനാൽ ഉൽപ്പന്നങ്ങളെല്ലാം ഡിഫോൾട്ടായി സുരക്ഷിതമായിരിക്കുകയും ചെയ്യും. കൂടാതെ, നിങ്ങളുടെ വീട് സഹായകരമാക്കുന്നതിന് അനുയോജ്യമായ ഉപകരണങ്ങളും ഡാറ്റയും Google ഉപയോഗിക്കുന്നു, നിങ്ങൾ അനുമതി നൽകുന്ന മാർഗ്ഗങ്ങളിലൂടെ മാത്രമേ ഇത് ചെയ്യൂ. ഞങ്ങൾ നിങ്ങളുടെ വിവരങ്ങൾ പരിരക്ഷിക്കുകയും സ്വകാര്യത മാനിക്കുകയും ചെയ്യുന്നത് എങ്ങനെ എന്നതിനെക്കുറിച്ച് കൂടുതലറിയാൻ safety.google/nest -ൽ Google Nest സുരക്ഷാ കേന്ദ്രം സന്ദർശിക്കുക.
* ചില ഉൽപ്പന്നങ്ങളും ഫീച്ചറുകളും എല്ലാ പ്രദേശങ്ങളിലും ലഭ്യമായേക്കില്ല. അനുയോജ്യമായ ഉപകരണങ്ങൾ ആവശ്യമാണ്.
അപ്‌ഡേറ്റ് ചെയ്ത തീയതി
2025, ജനു 17
ജീവിതശൈലി
ഡാറ്റാ സുരക്ഷ
arrow_forward
ഡെവലപ്പര്‍മാർ നിങ്ങളുടെ ഡാറ്റ ശേഖരിക്കുകയും പങ്കിടുകയും ചെയ്യുന്നത് എങ്ങനെയെന്ന് മനസ്സിലാക്കുന്നതിലൂടെയാണ് സുരക്ഷ ആരംഭിക്കുന്നത്. നിങ്ങളുടെ ഉപയോഗത്തെയും പ്രദേശത്തെയും പ്രായത്തെയും അടിസ്ഥാനമാക്കി ഡാറ്റാ സ്വകാര്യതയും സുരക്ഷാ നടപടികളും വ്യത്യാസപ്പെടാം. ഡെവലപ്പര്‍ ഈ വിവരങ്ങൾ നൽകി കാലക്രമേണ ഇത് അപ്ഡേറ്റ് ചെയ്തേക്കാം.